/https://xstreamcp-assets-msp.streamready.in/assets/MANORAMAMAX/VIDEO/67b81d7d7a2deb153a43a96f/images/LANDSCAPE_169/1920x1080_AshaGovernment_172285_8362bd6f-9be4-4b0c-bffc-e2d73246f2af.jpg?o=production)
/https://xstreamcp-assets-msp.streamready.in/assets/MANORAMAMAX/VIDEO/67b81d7d7a2deb153a43a96f/images/LANDSCAPE_169/1920x1080_AshaGovernment_172285_8362bd6f-9be4-4b0c-bffc-e2d73246f2af.jpg?o=production)
‘ആശ’മാരോട് പറയും ദാരിദ്ര്യക്കണക്ക്; വേണ്ടപ്പെട്ടവര്‍ക്ക് വാരിക്കോരി നല്കി സര്‍ക്കാര്‍| Asha Government
Malayalam
2025
പൊരിവെയിലത്ത് സര്‍ക്കാരിന്റെ കരുണയ്ക്കായി കേഴുകയാണ് സെക്രട്ടേറിയറ്റ് നടയിൽ ആരോഗ്യ കേരളത്തിന്റെ നട്ടെല്ലായ ആശമാർ. കൺമുമ്പിൽ നടക്കുന്ന പട്ടിണിസമരം കാണാത്ത മുഖ്യനും കൂട്ടര്‍ക്കും പി എസ് സി അംഗങ്ങളുടെ കാര്യത്തിലായിരുന്നു ആശങ്ക മുഴുവൻ. ആശമാര്‍ക്ക് എണ്ണിച്ചുട്ടപ്പം പോലെ വല്ലതും കൊടുത്താല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനില പാടേ തകരുമെന്ന നിലപാടാണ്. പിഎസ്സി ടീമിനും കെ.വി. തോമസിനുമൊക്കെ വേണ്ടുവോളം കൊടുക്കാന്‍ പണം എവിടെനിന്ന് എന്ന് ചോദിക്കരുത്. ശമ്പളമൊക്കെ ഇങ്ങനെ കൂട്ടിക്കിട്ടുക എന്നത് അവരുടെ ആശയായിരുന്നു. വേണ്ടപ്പെട്ടവരായതുകൊണ്ട് അതങ്ങ് നടത്തിക്കൊടുത്തു. അത് കണ്ട് ആശമാര്‍ ആശിക്കരുത്. ഇവിടെയൊരു കപ്പിത്താനും സംഘവുമുണ്ട്. അവര്‍ക്കറിയാം കപ്പല്‍ നന്നായി കൊണ്ടുപോകാന്‍. തൊഴിലാളി പ്രസ്ഥാനം നേതൃത്വം നല്കുന്ന സര്‍ക്കാരാണ്. ആശമാരുടെ സമരം ജീവിക്കാന്‍ വേണ്ടിയാണ്. ആ സമരം തുടങ്ങിയിട്ട് പതിനൊന്നുനാള്‍ പിന്നിട്ടു. ഖജനാവ് കാലിയാണെന്ന് പറഞ്ഞ് ഈ പാവങ്ങളെ എത്രനാള്‍ പറ്റിക്കും. രാപ്പകല്‍ തുടരുന്ന ഇവരുടെ പ്രവര്‍ത്തനം കണ്ടില്ലെന്ന് നടിച്ച് എങ്ങനെ മുന്നോട്ടുംപോകും. ഇവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ട്. അത് സര്‍ക്കാരിന് മനസ്സിലാകില്ലെങ്കിലും.
Audio Available in: Malayalam
പൊരിവെയിലത്ത് സര്‍ക്കാരിന്റെ കരുണയ്ക്കായി കേഴുകയാണ് സെക്രട്ടേറിയറ്റ് നടയിൽ ആരോഗ്യ കേരളത്തിന്റെ നട്ടെല്ലായ ആശമാർ. കൺമുമ്പിൽ ന...
Audio Available in: Malayalam