ഖജനാവിൽ പണമില്ലെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ആവർത്തിക്കുന്ന സർക്കാർ, തൊട്ടു മുന്നിൽ നടക്കുന്ന ആശാ പ്രവർത്തകരുടെ രാപ്പകൽ സമര...
Audio Available in: Malayalam
Malayalam
2025
ഖജനാവിൽ പണമില്ലെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ആവർത്തിക്കുന്ന സർക്കാർ, തൊട്ടു മുന്നിൽ നടക്കുന്ന ആശാ പ്രവർത്തകരുടെ രാപ്പകൽ സമരത്തെ എങ്ങനെ അവഗണിക്കും? അവരുടെ ആവശ്യങ്ങൾ എങ്ങനെ പരിഗണിക്കാതിരിക്കും?അവരുടെ സമരം പരിഹരിക്കാൻ മുഖ്യമന്ത്രി തന്നെ എന്തുകൊണ്ട് നേരിട്ട് ഇടപെടുന്നില്ല? നൂറുകണക്കിന് വരുന്ന ആശാ പ്രവർത്തകരോട് വാക്കുകളിൽ അനുഭവം പ്രകടിപ്പിച്ചത് കൊണ്ട് എന്തുകാര്യം? ഇക്കാര്യത്തിൽ ഭരണപക്ഷത്തുള്ളവർക്കു പോലും വിയോജിപ്പുണ്ട്. സിപിഐ ഇന്ന് പരസ്യമായി ആശ പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചു. ജനപക്ഷത്ത് നിൽക്കുന്ന ഒരു പാർട്ടിക്കും ഒരു മുന്നണിക്കും ഒരു ഭരണാധികാരിക്കും ആശാന്മാരുടെ അതിജീവന സമരത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ല.
Audio Available in: Malayalam
ഖജനാവിൽ പണമില്ലെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ആവർത്തിക്കുന്ന സർക്കാർ, തൊട്ടു മുന്നിൽ നടക്കുന്ന ആശാ പ്രവർത്തകരുടെ രാപ്പകൽ സമര...
Audio Available in: Malayalam
For best experience download our app