തനിക്കും അമ്മയ്ക്കും കൂടി 65 ലക്ഷം രൂപയോളം കടമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മൊഴി. പണത്തിനായി സ്വന്തം കാറു...
Audio Available in: Malayalam
Malayalam
2025
തനിക്കും അമ്മയ്ക്കും കൂടി 65 ലക്ഷം രൂപയോളം കടമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മൊഴി. പണത്തിനായി സ്വന്തം കാറും ബുള്ളറ്റും വിറ്റതായും പൊലീസിനു സൂചന ലഭിച്ചു. കടം പെരുകി ജീവിതം പ്രതിസന്ധിയിലായതോടെ കൂട്ട ആത്മഹത്യയെക്കുറിച്ചും ആലോചിച്ചു. അമ്മയെയും അനുജനെയെും പെണ്‍സുഹൃത്തിനെയും ആക്രമിച്ചത് അവരോടുള്ള സ്നേഹം കൊണ്ടെന്നും പ്രതി ഇന്നലെ മെഡിക്കൽ കോളജിലെത്തി കാര്യങ്ങൾ തിരക്കിയ പൊലീസുകാരോടു പറഞ്ഞു. മാതാവ് ഷെമീനയെ രണ്ട് തവണ ആക്രമിച്ചെന്നും വെളിപ്പെടുത്തല്‍. ആദ്യം ഷാൾ കഴുത്തിൽ കുരുക്കി തല പിടിച്ച് നിലത്തിടിച്ചു. പിന്നീട് മുത്തശി, ലത്തീഫ്,സാജിത എന്നിവരെ കൊന്നശേഷം തിരികെ വീട്ടിലെത്തി. ഷെമീനയ്ക്ക് ജീവനുണ്ടെന്ന് കണ്ടതോടെ ചുറ്റിക കൊണ്ട് വീണ്ടും ആക്രമിച്ചു. ചികിത്സയിൽ കഴിയുന്ന അഫാന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. അതോടൊപ്പം അഫാന്റെ അമ്മ ഷെമീനയുടെ മൊഴിയെടുക്കാനും പൊലീസ് ഇന്ന് ശ്രമിക്കും
Audio Available in: Malayalam
തനിക്കും അമ്മയ്ക്കും കൂടി 65 ലക്ഷം രൂപയോളം കടമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ മൊഴി. പണത്തിനായി സ്വന്തം കാറു...
Audio Available in: Malayalam
For best experience download our app