മദ്യവര്‍ജനം മറന്നുപോയോ? ഇതോ ഇടതുപക്ഷ നയം? | Counterpoint
Malayalam
2025
പാലക്കാട് കഞ്ചിക്കോട്ട് 600കോടിയുടെ വമ്പന്‍ വിദേശ മദ്യനിര്മാണശാലയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ തിടുക്കത്തില്‍ ഇറക്കിയ ഉത്തരവില്‍ ഒയാസിസ് എന്ന കമ്പനിയെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ചോദ്യങ്ങള്‍ അവസാനിപ്പിക്കുകയല്ല, ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം.. മറുപടി പറയാതെ എക്സൈസ് മന്ത്രി കൊഞ്ഞനം കുത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. എക്സൈസ് വകുപ്പ് സിപിഎമ്മിന്റെ കറവ പശുവാണെന്ന് രമേശ് ചെന്നിത്തലയും ആരോപിക്കുന്നു. ആരോപണങ്ങളെല്ലാം തള്ളി ഇന്ന് രംഗത്തുവന്നത് ഇടതുമുന്നണി കണ്‍വീനറും മുന്‍ എക്സൈസ് വകുപ്പ് മന്ത്രിയുമായ ടി.പി.രാമകൃഷ്ണനാണ്. മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കിക്കഴിഞ്ഞു. കമ്പനി ഭൂമി സ്വന്തമാക്കിയത് കോളജ് തുടങ്ങാനെന്ന് പറഞ്ഞാണെന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില് സമരമുഖത്തിറങ്ങുമെന്നും കര്‍ഷകരും നാട്ടുകാരും പറയുന്നു. കൗണ്ടര്‍പോയിന്റ് ചര്‍ച്ച ചെയ്യുന്നു. ഇതാണോ ഇടതുപക്ഷനയം?
Audio Available in: Malayalam
പാലക്കാട് കഞ്ചിക്കോട്ട് 600കോടിയുടെ വമ്പന്‍ വിദേശ മദ്യനിര്മാണശാലയ്ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. മന്ത്രിസഭാ ...
Audio Available in: Malayalam