പവറാണ് പ്രായം; അറുപത്തിയഞ്ചിനെ ഇരുപത്തഞ്ചാക്കുന്ന അടവ്| Karate Rajan
Malayalam
2025
അറുപത്തിയഞ്ചാമത്തെ വയസില്‍ കരാട്ടെ പഠിക്കാനിറങ്ങിയ ഒരു സിവില്‍ എന്ജീനിയറുണ്ട് തൃശൂരില്‍. മനസ്സുണ്ടെങ്കില്‍ പ്രായമൊരു തടസമേ അല്ല എന്ന് തെളിയിക്കുകയാണ് ഈ മിടുക്കന്. പ്രായത്തെ തോല്‍പ്പിച്ച് കരാട്ടയില്‍ ബ്ലൂ ബെല്‍റ്റ് നേടാനുള്ള തയ്യാറെടുപ്പിലാണ് രാജന്. പ്രായം അറുപത്തിയഞ്ച്. പക്ഷെ, ഇപ്പോഴും ഇരുപ്പത്തിയഞ്ചിന്റെ പവറാണ്. വാര്‍ദ്ധക്യത്തില്‍ വീട്ടില്‍ ഒതുങ്ങി കൂടാന്‍ വരട്ടെ എന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തരികയാണ് തൃശൂര്‍ പനമുക്കിലെ ത്രിപ്പേക്കുളം ടി.ജി രാജന്. സ്റ്റണ്ട് നായകനാകാനല്ല പുറപ്പാട്, മറിച്ച് വാര്‍ദ്ധക്യത്തില്‍ വില്ലനായി വരുന്ന രോഗങ്ങളെ പയറ്റി തോല്പ്പിക്കാനുള്ളൊരു അടവ് കൈവശമാക്കുകയാണ് ലക്ഷ്യം. ഒന്നര വര്‍ഷം മുന്‍പാണ് കരാട്ടയിലെ ' ഷോട്ടോകാന്‍ ' എന്ന സ്റ്റൈല്‍ പഠിക്കാന്‍ സെയ്യുകായ് എന്ന അക്കാദമിയില്‍ ചേര്‍ന്നത്. ആഗ്രഹത്തിന് ഭാര്യ ഗീതയും മക്കളും സമ്മതം മൂളിയതും ആത്മവിശ്വാസം ഇരട്ടിയാക്കി. ഈ അറുപത്തിയഞ്ചാമത്തെ വയസില്‍ രാജന് വൈറ്റ്, യെലോ, ഓറഞ്ച് ബെല്‍റ്റുകള്‍ കരസ്ഥമാക്കിക്കഴിഞ്ഞു. ചുരുങ്ങിയ കാലയളവില്‍ ഓപ്പണ്‍ നാഷനല്‍ കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ നാല്‍പ്പത് വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ സ്വര്‍ണവും നേടി. അദ്ദേഹത്തിന്റെ പ്രയത്നത്തില്‍ ഒപ്പം കൂടെ നിന്നത് പരിശീലകരായ ഗിഫ്റ്റിയും സഞ്ജയ്യുമാണ്. ഇനി അടുത്ത ലക്ഷ്യം കരാട്ടക്കാരുടെ മോഹമായ ബ്ലാക്ക് ബെല്‍റ്റ് സ്വന്തമാക്കുകയാണ്.
Audio Available in: Malayalam
അറുപത്തിയഞ്ചാമത്തെ വയസില്‍ കരാട്ടെ പഠിക്കാനിറങ്ങിയ ഒരു സിവില്‍ എന്ജീനിയറുണ്ട് തൃശൂരില്‍. മനസ്സുണ്ടെങ്കില്‍ പ്രായമൊരു തടസമേ അ...
Audio Available in: Malayalam