ദൈവക്കോലങ്ങള്‍ക്ക് തീവെട്ടിയൊരുങ്ങി; മധ്യകേരളത്തിനിനി ഉല്‍സവക്കാലം| Festival Season
Malayalam
2025
മകരമഞ്ഞ് കുംഭവെയിലിന് വഴിമാറുകയാണ്. മധ്യകേരളത്തിന് ഇനി ഉല്‍സവങ്ങളുടെ തിമിര്‍പ്പ് കാലം. വേലകളും പൂരങ്ങളും കാഴ്ചയുടേയും സംസ്കാരപ്പെരുമയുടേയും നിറസമൃദ്ധി മലയാളിക്ക് സമ്മാനിക്കുന്നു. ഇടശേരിയുടെ പൂതപ്പാട്ടില്‍ പറഞ്ഞപോലെ, മകരക്കൊയ്ത്തു കഴിഞ്ഞു , ഉണ്ണിയെക്കാണാന്‍ പൂതമെത്തുന്ന കാലമായി. മകരമഞ്ഞിന്റെ നേര്‍ത്ത കുളിരുകാലം കുംഭച്ചൂടിന്റെ ഗാംഭീര്യത്തിലേക്ക് വഴിമാറുമ്പോള്‍ മധ്യകേരളത്തിന്റെ ഉല്‍സവകാലം തുടങ്ങുകയായി. ഇനി വേലയും പൂരവുമായി നാട്ടില്‍ ആഘോഷത്തിമിര്‍പ്പ് തന്നെ. സവര്ണോല്സവക്കാഴ്ചകളുടെ മികവും മേനിയും മോടിയും ആവോളം ആസ്വദിക്കുന്നത് മാത്രമല്ല, പാണന്റെയും പുലയന്റേയും ഉല്‍സവമേളവും ആഘോഷ കാഴ്ചയാണ്. അതുമല്ലെങ്കില്‍ തുടങ്ങാനിരിക്കുന്ന വേലക്കൊഴുപ്പിന് സ്വാഗതമായിക്കൊണ്ട് അവര്‍ വന്നാലെ വേല തുടങ്ങാനാവൂ എന്നത് പാര്ശ്വവല്ക്കരിക്കപ്പെട്ടവരെക്കൂടി സമൂഹത്തിലേക്ക് ചേര്‍ത്ത് പിടിക്കലാണ്. പൂതനും തിറയും കുമ്മാട്ടിയും ശങ്കരനായാടിയും പുള്ളുവരും കാക്കാത്തികളും എങ്ങനെ സമൂഹത്തില്‍ അടയാളപ്പെടുത്തുന്നു എന്നതും കാണാം. സാങ്കേതികത്തികവില്‍ സമൂഹം മുന്നോട്ട് പായുമ്പളും മണ്ണിട്ട് കളം പിടിച്ച്, ചാണകം മെഴുകിയ മുറ്റത്ത് ഭഗവതിദൈവങ്ങളെ സ്വാഗതം ചെയ്ത്, പൈതൃകപ്പെരുമയുടെ കാവല്‍ക്കാരായി ഒരുപറ്റം ഗ്രാമീണജനത ഇന്നും ഉല്‍സവങ്ങള്‍ക്ക് തീവെട്ടിയൊരുക്കുന്നു.
Audio Available in: Malayalam
മകരമഞ്ഞ് കുംഭവെയിലിന് വഴിമാറുകയാണ്. മധ്യകേരളത്തിന് ഇനി ഉല്‍സവങ്ങളുടെ തിമിര്‍പ്പ് കാലം. വേലകളും പൂരങ്ങളും കാഴ്ചയുടേയും സംസ്കാര...
Audio Available in: Malayalam