കേരളത്തെ നിക്ഷേപ സൗഹൃദം ആക്കുന്നതിനായി ഡൽഹിയിൽ റോഡ്ഷോ നടത്തി മടങ്ങിയെത്തിയ ഉടൻ ആണ് കേരളത്തിന്റെ അഭിമാന പദ്ധതിയായ സ്മാർട്ട് സ...
Audio Available in: Malayalam
Malayalam
2024
കേരളത്തെ നിക്ഷേപ സൗഹൃദം ആക്കുന്നതിനായി ഡൽഹിയിൽ റോഡ്ഷോ നടത്തി മടങ്ങിയെത്തിയ ഉടൻ ആണ് കേരളത്തിന്റെ അഭിമാന പദ്ധതിയായ സ്മാർട്ട് സിറ്റി പൂട്ടി കെട്ടുന്നതിനെ കുറിച്ച് വ്യവസായ മന്ത്രിയോട് ചോദ്യം ഉണ്ടായത്. മാധ്യമപ്രവർത്തകർക്ക് നല്ലത് ചോദിച്ചു കൂടെ എന്നാണ് മന്ത്രിയുടെ പരിഭവം. പക്ഷേ 13 വർഷം, 246 ഏക്കർ ഭൂമി കൊച്ചിയിലെ കണ്ണായ സ്ഥലത്ത് കൈവശം വച്ചിട്ട് വെറുതെ അങ്ങ് പോവുകയല്ല ദുബായ് കമ്പനി, നഷ്ടപരിഹാരം കൂടി കൊടുത്താണ് പറഞ്ഞുവിടാൻ പോകുന്നത്. ടികോമുമായുള്ള കരാറിൽ ഇത്തരം നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ലെന്ന് പി രാജീവ് സമ്മതിച്ചു. എന്നാൽ ഇപ്പോൾ കൊടുക്കുന്നതിനെ നഷ്ടപരിഹാരം എന്ന് വിശേഷിപ്പിക്കരുത് എന്ന് എന്ന് പറഞ്ഞ മന്ത്രി ഭാവിയിലെ കേസും വഴക്കും എല്ലാം ഒഴിവാക്കാനാണ് സർക്കാരിന്റെ ശ്രമം എന്നും പറഞ്ഞുവയ്ക്കുന്നു. കൗണ്ടർ പോയിന്റ് ചോദിക്കുന്നു കഴിവുകേടിനും കാശോ?
Audio Available in: Malayalam
കേരളത്തെ നിക്ഷേപ സൗഹൃദം ആക്കുന്നതിനായി ഡൽഹിയിൽ റോഡ്ഷോ നടത്തി മടങ്ങിയെത്തിയ ഉടൻ ആണ് കേരളത്തിന്റെ അഭിമാന പദ്ധതിയായ സ്മാർട്ട് സ...
Audio Available in: Malayalam
For best experience download our app