/https://xstreamcp-assets-msp.streamready.in/assets/MANORAMAMAX/VIDEO/679fd25ee81eee3a53d4a8ca/images/LANDSCAPE_169/1920x1080__171715_17a3ffa1-8115-4bc5-9ace-bcc356e6f7b0.jpg?o=production)
/https://xstreamcp-assets-msp.streamready.in/assets/MANORAMAMAX/VIDEO/679fd25ee81eee3a53d4a8ca/images/LANDSCAPE_169/1920x1080__171715_17a3ffa1-8115-4bc5-9ace-bcc356e6f7b0.jpg?o=production)
കേരളം ‘മുന്നിട്ട്’ നില്ക്കുന്നതോ പ്രശ്നം? അവകാശം ചോദിച്ചാല്‍ ‘നിലവിളി’യെന്നോ?
Malayalam
2025
കേന്ദ്ര ബജറ്റിലെ വലിയ വട്ടപ്പൂജ്യ നിലപാടിനോട്.., ആവര്‍ത്തിക്കുന്ന അവഗണനയോട് ഭരണ –പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളം കടുത്ത നിരാശയും അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തുകയാണ്. വയനാട് ദുരന്ത പാക്കേജ്, വിഴിഞ്ഞം തുടര്‍വികസന ഫണ്ട്, കൃഷിയിടത്തിലെ വന്യമൃഗശല്യം തടയാന്‍ സഹായം തുടങ്ങി കേരളം മുന്നോട്ട് വച്ച 15 ഇന ആവശ്യങ്ങളില്‍ ഒന്നുപോലും മോദീ സര്‍ക്കാര്‍ കണ്ടില്ല. അതേ നേരത്ത്, എരിതീയില്‍ എണ്ണപകരുന്നപോലുള്ള വാക്കുകള്‍ പരാതിക്കും പ്രതിഷേധത്തിനും ഉത്തരമെന്നോണം കേള്‍ക്കുന്നു. വികസന മുന്നേറ്റ സൂചികകളില്‍, ക്ഷേമ ജീവിത ഇന്‍ഡക്സുകളില്‍ രാജ്യത്തിന് അഭിമാനമായ, ഇക്കഴിഞ്ഞ സാമ്പത്തിക സര്‍വേയില്‍ പോലും പ്രശംസിച്ച ഒരു സംസ്ഥാനം പിന്നോക്കം പോയാലാണോ ഇനി ധനസഹായം കിട്ടുക. ?. ദരിദ്രമായാലാണോ ഇനി അര്‍ഹിക്കുന്ന ധനസഹായം അനുവദിക്കുക ? കേന്ദ്രത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാനില്ലെന്നും ചോദിക്കുന്നത് ഒരു ക്വാസി ഫെഡറല്‍ രാജ്യത്തെ ഭരണഘടനാ അവകാശങ്ങളാണെന്നും സംസ്ഥാനസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇനി കേന്ദ്രത്തിന് കത്തെഴുതുമെന്നും ധനമന്ത്രി. – കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു– രണ്ട് തുടര്‍ ബജറ്റുകളിലായി ഏഴുവിധം കനിഞ്ഞരുളപ്പെട്ട ബീഹാര്‍ ഉള്ള അതേ ഇന്ത്യയിലല്ലേ.. കേരളവും ?
Audio Available in: Malayalam
കേന്ദ്ര ബജറ്റിലെ വലിയ വട്ടപ്പൂജ്യ നിലപാടിനോട്.., ആവര്‍ത്തിക്കുന്ന അവഗണനയോട് ഭരണ –പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളം കടുത്ത നിരാ...
Audio Available in: Malayalam