യുഎഇയുടെ സാംസ്കാരിക പ്രതീകമാണ് ഷാർജയിലെ മലീഹ. പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാര...
Audio Available in: Malayalam
Malayalam
2025
യുഎഇയുടെ സാംസ്കാരിക പ്രതീകമാണ് ഷാർജയിലെ മലീഹ. പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ വർഷം മെയ് മാസമാണ് ഷാർജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷണൽ പാർക്ക് പ്രഖ്യാപിച്ചത്. ഇവിടെയെത്തിയാൽ ചരിത്രവും പ്രകൃതിയും സാഹസികതയുമെല്ലാം അടുത്തറിയാം. സംരക്ഷണവേലിയുടെ നിർമാണം കൂടി പൂർത്തീകരിച്ചതോടെ കം ക്ലോസർ എന്ന ക്യാംപെയിനുമായി സഞ്ചാരികളെ സ്വാഗതം ചെയ്ത് മെലീഹ ദേശീയോദ്യാനം. വർഷങ്ങൾ നീളുന്ന പ്രദേശത്തെ മനുഷ്യകുടിയേറ്റത്തിന്റെ ചരിത്രപശ്ചാത്തലം അടുത്തറിയാനുള്ള അവസരമൊരുക്കുന്ന മെലീഹയുടെ വിശേഷങ്ങൾ രാജ്യത്തിനകത്തെന്ന പോലെ രാജ്യാന്തരതലത്തിൽ കൂടി പ്രചരിപ്പിക്കുകയാണ് കം ക്ലോസർ ക്യാംപെയിൻ. മലീഹ ആർക്കിയോളക്കിൽ സെന്ററിലെ മ്യൂസിയത്തിലെത്തിയാൽ ആ ചരിത്രം അറിയാം. ചരിത്രശേഷിപ്പുകൾ കാണാം.
Audio Available in: Malayalam
യുഎഇയുടെ സാംസ്കാരിക പ്രതീകമാണ് ഷാർജയിലെ മലീഹ. പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാര...
Audio Available in: Malayalam
For best experience download our app