കിണറ്റില്‍ വീണ അനുജൻ ഇവാനെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി രക്ഷിച്ച അഞ്ചാംക്ലാസുകാരി ദിയ ഫാത്തിമയാണ് പത്തനംതിട്ട പൊങ്ങലടി സര്‍ക്കാര്‍...
Audio Available in: Malayalam
Malayalam
2025
കിണറ്റില്‍ വീണ അനുജൻ ഇവാനെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി രക്ഷിച്ച അഞ്ചാംക്ലാസുകാരി ദിയ ഫാത്തിമയാണ് പത്തനംതിട്ട പൊങ്ങലടി സര്‍ക്കാര്‍ സ്കൂളിലെ താരം. ജീവന് രക്ഷാ പഥക് നേടിയതോടെയാണ് സഹപാഠികള്‍ക്ക് ദിയ നിസാരക്കാരിയല്ലെന്ന് മനസിലായത്. 2023ഏപ്രില്‍ നാലിന് വൈകിട്ടാണ് ജീവിതം മാറ്റിമറിച്ച അപകടം.അന്ന് താമസം ആലപ്പുഴ ജില്ലയിലെ മാങ്കാംകുഴിയില്‍. ആള്ക്കാര് പല ജോലിയില്‍.മോട്ടോറില്‍ ചവിട്ടി കിണര്‍ ചുറ്റുമതിലില്‍ കയറി ഇവാന് കിണറ്റിലേക്ക് വീണു.കരച്ചില് കേട്ട് ഓടിയെത്തിയ ദിയ ധൈര്യം സംഭരിച്ച് കിണറ്റിലേക്ക് ചാടി.കുഞ്ഞിനെ കയ്യില്‍ കോരിയെടുത്തു. കുഞ്ഞ് ഇവാന് ഇപ്പോള്‍ അംഗന്‍വാടി വിദ്യാര്‍ഥിയാണ്.ചേച്ചി ചെയ്ത ധീരതയൊന്നും അറിയാറായില്ല.എങ്കിലം പറയും എന്നെ കിണറ്റില്‍ നിന്ന് രക്ഷിച്ചത് ചേച്ചിയാണെന്ന്.
Audio Available in: Malayalam
കിണറ്റില്‍ വീണ അനുജൻ ഇവാനെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി രക്ഷിച്ച അഞ്ചാംക്ലാസുകാരി ദിയ ഫാത്തിമയാണ് പത്തനംതിട്ട പൊങ്ങലടി സര്‍ക്കാര്‍...
Audio Available in: Malayalam
For best experience download our app