അഭിനയത്തില്‍ സ്വന്തം ശൈലിയുടെ മുഴക്കങ്ങള്‍ തീര്‍ത്ത ഭരത് ഗോപി ഓര്‍മയായിട്ട് ഇന്ന് 17 വര്‍ഷം. മറ്റൊരു നടനും വഴങ്ങാത്ത ഒരുപിടി ...
Audio Available in: Malayalam
Malayalam
2025
അഭിനയത്തില്‍ സ്വന്തം ശൈലിയുടെ മുഴക്കങ്ങള്‍ തീര്‍ത്ത ഭരത് ഗോപി ഓര്‍മയായിട്ട് ഇന്ന് 17 വര്‍ഷം. മറ്റൊരു നടനും വഴങ്ങാത്ത ഒരുപിടി കഥാപാത്രങ്ങളാണ് ഈ മഹാപ്രതിഭയുടെ ശേഷിപ്പ്.ഒട്ടും നാട്യങ്ങളില്ലാത്ത ഭാവങ്ങളുടെ ഉടമ. അഭിനയത്തിലെ ഈ കരുത്ത് ഗോപിനാഥന് വേലായുധന് നായരെന്ന ഗോപിയെ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറിട്ടുനിര്‍ത്തി. അടിമുടി കഥാപാത്രങ്ങളിലേക്ക് പരിണമിക്കുന്ന അഭിനയശൈലി. പകരംവയ്ക്കാനോ മറ്റാര്‍ക്കും പകര്ന്നാടാനോ പറ്റാത്ത നടനവൈഭവം.നാടക നടനായി തുടക്കം. അടൂരിന്റെ സ്വയവരത്തിലൂടെ സിനിമയില്‍. പിന്നീട് കൊടിയേറ്റത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം. അങ്ങനെ കൊടിയേറ്റം ഗോപിയെന്ന് അറിയപ്പെട്ട ഗോപി, ഭരത് ഗോപിയെന്ന് പേരെടുത്തു.
Audio Available in: Malayalam
അഭിനയത്തില്‍ സ്വന്തം ശൈലിയുടെ മുഴക്കങ്ങള്‍ തീര്‍ത്ത ഭരത് ഗോപി ഓര്‍മയായിട്ട് ഇന്ന് 17 വര്‍ഷം. മറ്റൊരു നടനും വഴങ്ങാത്ത ഒരുപിടി ...
Audio Available in: Malayalam
For best experience download our app