/https://xstreamcp-assets-msp.streamready.in/assets/MANORAMAMAX/VIDEO/67ba306213434662e5f5ffef/images/LANDSCAPE_169/1920x1080__172333_a8d761e6-34c6-4935-a8e1-0e88a6755040.jpg?o=production)
/https://xstreamcp-assets-msp.streamready.in/assets/MANORAMAMAX/VIDEO/67ba306213434662e5f5ffef/images/LANDSCAPE_169/1920x1080__172333_a8d761e6-34c6-4935-a8e1-0e88a6755040.jpg?o=production)
ആശാവര്‍ക്കര്‍മാരെ ആര് കനിയണം? സിപിഐ നിലപാട് പ്രഹസനമോ ?
Malayalam
2025
ന്യായമായ ആവശ്യങ്ങളുടെ പട്ടിക നീട്ടി, ഇന്നേക്ക് പതിമൂന്ന് ദിവസമായി സെക്രട്ടറിയറ്റ് പടിക്കല്‍ സമരത്തിലാണ് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍. യു.ഡി.എഫ് നേതാക്കള്‍ ഒന്നിന് പുറകെ ഒന്നായി സമരപ്പന്തലിലെത്തുന്നു. സമരമേറ്റെടുക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു. PSCയിലെ വാരിക്കോരി ശമ്പള വര്‍ധന പ്രതിപക്ഷം ആയുധമാക്കുന്നു. സമരത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടായേക്കാം, എങ്കിലും ആവശ്യം ന്യായമെന്ന് സിപിഐ പറയുന്നു. അഞ്ച് മിനിറ്റ് കൊണ്ട് മുഖ്യമന്ത്രിക്ക് പരിഹരിക്കാവുന്ന സംഗതിയാണെന്ന് മുന്‍ മന്ത്രി സി.ദിവകാരന് ചൂണ്ടിക്കാട്ടുന്നു. സംഗതി ഇത്രയൊക്കെയായിട്ടും സമരക്കാരെ വാക്കുകൊണ്ട് സുഖിപ്പിക്കുക മാത്രമാണ് ആരോഗ്യമന്തിയും മറ്റു മന്ത്രിമാരും. അനുഭാവം സഹതാപവും ആവോളം തരാം, കാശ് തരാനാകില്ലെന്ന ലൈന്‍..! അവര്‍ സമരം ചെയ്യേണ്ടത് കേന്ദ്രത്തിന്റെ മുന്‍പിലാണെന്ന് ന്യായം. കേന്ദ്ര ഫണ്ട് കിട്ടുന്നില്ലെന്ന് വാദം. ഇതിനിടയില്‍ പ്രാദേശിക സിപിഎം നേതാക്കള്‍ വക സമരത്തിന് ഭീഷണിയെന്നും ആശാ വര്‍ക്കാര്‍മാര്‍.
Audio Available in: Malayalam
ന്യായമായ ആവശ്യങ്ങളുടെ പട്ടിക നീട്ടി, ഇന്നേക്ക് പതിമൂന്ന് ദിവസമായി സെക്രട്ടറിയറ്റ് പടിക്കല്‍ സമരത്തിലാണ് കേരളത്തിലെ ആശാവര്‍ക്ക...
Audio Available in: Malayalam