/https://xstreamcp-assets-msp.streamready.in/assets/MANORAMAMAX/VIDEO/67c0c7e60cbe6e5da88af596/images/LANDSCAPE_169/1920x1080_AshaProtest_172441_cd6b38bc-86ad-4509-b19c-75dd91f4ec3c.jpg?o=production)
/https://xstreamcp-assets-msp.streamready.in/assets/MANORAMAMAX/VIDEO/67c0c7e60cbe6e5da88af596/images/LANDSCAPE_169/1920x1080_AshaProtest_172441_cd6b38bc-86ad-4509-b19c-75dd91f4ec3c.jpg?o=production)
ആശമാരുടെ കുടിശിക തീര്‍ത്തു, സമരമോ ? പൊളിക്കാന്‍ ബദല്‍ സമരം|Asha Protest
Malayalam
2025
ആക്ഷേപിക്കുകയാണ് പച്ചയ്ക്ക്. നേതാക്കള്‍ പറയുന്നതാണ് ശരിയെങ്കില്‍ മന്ത്രിക്കും സര്‍ക്കാരിനും ആശമാരോട് അനുഭാവമെന്തിന് ? അവര്‍ക്കൊപ്പം ഡല്‍ഹിയില്‍പോയി സമരം ചെയ്യാമെന്ന് വീണ ജോര്‍ജ് തന്നെ തുടക്കംമുതല്‍ ആവര്‍ത്തിക്കുന്നുണ്ട്. കേരളം കൂടുതല്‍ കൊടുക്കുന്നതിന്റെ കണക്ക് ആവര്‍ത്തിക്കാതെ കേന്ദ്രത്തില്‍നിന്ന് അര്‍ഹമായത് കിട്ടാനുണ്ടെങ്കില്‍ അതിന് ആ വഴി സ്വീകരിക്കുകയല്ലേ വേണ്ടത്. ഒരു വശത്ത് അനുഭാവം. മറുവശത്ത് അപവാദം. സിപിഎമ്മിനും സര്‍ക്കാരിനും ഭൂഷണമാണോ ഈ ഇരട്ടത്താപ്പെന്ന് ആലോചിക്കാവുന്നതേയുള്ളൂ. ഇന്നൊരു നല്ല കാര്യം നടന്നു. ആശമാര്‍ക്ക് കൊടുക്കാനുണ്ടായിരുന്നു കുടിശിക തീര്‍ത്തു. മൂന്നുമാസത്തെ ഓണറേറിയം കുടിശികയും ഇന്‍സെന്റീവ് കുടിശികയും നല്കി. എന്നാല്‍ അതുകൊണ്ട് ആശമാര്‍ സമരമുഖത്തുനിന്ന് പിരിഞ്ഞുപോകണമെന്നാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സമരം നാടകമെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് ഇവരുടെ ഭാഷ മനസ്സിലാകില്ലായിരിക്കും. പക്ഷേ, സമരം ജീവിതസമരം തന്നെയെന്ന് ഇവരുടെ വാക്കുകളിലുണ്ട്. ലക്ഷ്യം നേടാതെ പിന്നോട്ടേക്കില്ലെന്ന് നിശ്ചയദാര്‍ഢ്യവും. അതുകൊണ്ടുതന്നെയാണ് ആശമാരെ ആക്ഷേപിക്കാനും സമരത്തെ ചെറുതാക്കി കാണിക്കാനും പാര്‍ട്ടിയിലെ മുതിര്ന്നനേതാക്കള്തന്നെ തുനിഞ്ഞിറങ്ങിയതും. പക്ഷേ, ഏത് വന്മരങ്ങളെയും കടപുഴക്കാനുള്ള സംഘശക്തി സമരമുഖത്തുള്ളവര് തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.
Audio Available in: Malayalam
ആക്ഷേപിക്കുകയാണ് പച്ചയ്ക്ക്. നേതാക്കള്‍ പറയുന്നതാണ് ശരിയെങ്കില്‍ മന്ത്രിക്കും സര്‍ക്കാരിനും ആശമാരോട് അനുഭാവമെന്തിന് ? അവര്ക...
Audio Available in: Malayalam