മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരം കേരളം മറന്നിട്ടില്ല. അത്താഴപ്പട്ടിണിക്കാരായ മൂന്നാറിലെ തോട്ടംതൊഴിലാളി സ്ത്രീകള്‍, തങ്ങളുടെ മനു...
Audio Available in: Malayalam
Malayalam
2025
മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരം കേരളം മറന്നിട്ടില്ല. അത്താഴപ്പട്ടിണിക്കാരായ മൂന്നാറിലെ തോട്ടംതൊഴിലാളി സ്ത്രീകള്‍, തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കാന്‍ നടത്തിയ ഐതിഹാസികമായ പോരാട്ടം. മൂന്നാറില്‍ സമരം ചെയ്ത സ്ത്രീകളെ അധിക്ഷേപിച്ചത് സിപിഎമ്മിന്റെ മുതിര്‍ന്നനേതാവ് എം.എം മണിയാണ്. ഇന്നിപ്പോള്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരിം പറയുന്നത് മൂന്നാറിലെ സമരക്കാര്‍ തീവ്രവാദികള്‍ ആയിരുന്നുവെന്നാണ്. അതിന് സമാനമാണത്രെ തിരുവനന്തപുരത്ത് ആശ പ്രവര്‍ത്തകര്‍ നടത്തുന്നസമരം. ആശ പ്രവര്‍ത്തകരും അര്‍ധപട്ടിണിക്കാരായ സ്ത്രീകളാണ്. അതിനാല്‍ത്തന്നെ തൊഴിലാളി യൂണിയന് നേതാവുകൂടിയായ കരിമിന് കലിപ്പ് കൂടും. ചെങ്കൊടിക്ക് കീഴിലല്ലാത്ത സമരങ്ങളോട് സഖാവിനെന്താണ് അസഹിഷ്ണുത ? ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നത് ഫാഷിസമല്ലെങ്കില്‍ പിന്നെയെന്താണ്? പെണ്സമരങ്ങളോട് പുച്ഛമോ ?
Audio Available in: Malayalam
മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരം കേരളം മറന്നിട്ടില്ല. അത്താഴപ്പട്ടിണിക്കാരായ മൂന്നാറിലെ തോട്ടംതൊഴിലാളി സ്ത്രീകള്‍, തങ്ങളുടെ മനു...
Audio Available in: Malayalam
For best experience download our app