/https://xstreamcp-assets-msp.streamready.in/assets/MANORAMAMAX/VIDEO/67bcd3665aa27156910abdfd/images/LANDSCAPE_169/1920x1080_AralamProtest_172370_29d87cfd-ed48-4691-b435-e07459a3c38c.jpg?o=production)
/https://xstreamcp-assets-msp.streamready.in/assets/MANORAMAMAX/VIDEO/67bcd3665aa27156910abdfd/images/LANDSCAPE_169/1920x1080_AralamProtest_172370_29d87cfd-ed48-4691-b435-e07459a3c38c.jpg?o=production)
അറുതിയില്ലാതെ ആനപ്പേടി, കണ്ണൂരില്‍ വന്‍ പ്രതിഷേധം, സംഘര്‍ഷം| Aralam Protest
Malayalam
2025
ക്രൂരമായ കൊല, കാട്ടാന ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടത് ആദിവാസി ദമ്പതികള്‍ക്ക്... കണ്ണൂരിലെ ആറളത്ത് പ്രതിഷേധം ആളിക്കത്തി. ജനപ്രതിനിധികളെയും തടഞ്ഞു. ജീവിക്കാന്‍ വേണ്ടിയുള്ള സമരമായിരുന്നു. പിന്നില്‍ അരാജക സംഘടനകളില്ല, പാട്ടപ്പിരിവ് പരിപാടിയുമില്ല. പ്രതിഷേധിക്കുന്നത് പാവം നാട്ടുകാരാണ്. ആറളത്ത് ജീവിതം തുടരണമെന്നാഗ്രഹിക്കുന്നവര്. സംശയമുണ്ടെങ്കില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനോട് ചോദിച്ചാല്‍ മതി. കാരണം സെക്രട്ടറി പദവിയിലെത്തുംമുന്പെ അദ്ദേഹത്തിന് പരിചയമുള്ള നാടാണ്. നാട്ടുകാരാണ്. ഇന്ന് ജയരാജനെയും അവര്‍ തടഞ്ഞുവച്ചു. വന്യമൃഗങ്ങളില്‍നിന്ന് നിന്ന് തങ്ങളെ രക്ഷിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതൃത്വം നല്കുന്ന സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് കഴിയുക ? രണ്ടുപേരുടെ ജീവന് ചവിട്ടയരച്ചാണ് ഇന്നലെ ആന ഇതുവഴി കടന്നുപോയത്. മനസ്സുമരവിപ്പിക്കുന്ന കാഴ്ചയാണെങ്ങും. സമാധാനത്തോടെ ഉറങ്ങാന്‍പോലും കഴിയാതെ എത്രയോ കുടുംബങ്ങള്‍. പരിഹാരം എന്നത് വാഗ്ദാനം മാത്രം. തലമുറകള്‍ മാറുമ്പോഴും ഇവരുടെ കുടിലുകളില്നിന്നുയരുന്നത് ഭീതിയുടെ നിശ്വാസമാണ്. ജനപ്രതിനിധികളുടെ വാക്കുകള്‍കേട്ട് ആശ്വാസമരികെയെന്ന് പ്രതീക്ഷിച്ചിരുന്നു ഇവര്‍ ഇടയ്ക്കെങ്കിലും. പക്ഷേ, സര്‍വകക്ഷികളും പറഞ്ഞുപറ്റിക്കുകയാണെന്ന് വൈകിയെങ്കിലും ഈ കുടുംബങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് ഈ പ്രതിഷേധം. ആറളത്തെ ആളുകള്‍ക്കുമുണ്ട് കലി, ആനക്കെതിരെ മാത്രമല്ല, അധികാരക്കസേരയില്‍ അനങ്ങാതിരിക്കുന്ന അധികാരികളോടും. നാട്ടുകാരുടെ ജീവന് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ കൂട്ടായ ശ്രമമുണ്ടാകണം. ഇല്ലെങ്കില്‍ അവരുടെ പ്രതിപക്ഷത്തായിരിക്കും ഏത് മന്ത്രിയും ഏത് സര്‍ക്കാരും. കേന്ദ്രസര്‍ക്കാരില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതാണ് ആറളം ഫാം. തല്ക്കാലം കേന്ദ്രത്തെ പഴിചാരാന്‍ പറ്റില്ലെന്ന് ചുരുക്കം. അതുകൊണ്ട് വന്യമൃഗങ്ങളുടെ ശല്യമില്ലാതെ ആളുകള്‍ക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അനുശോചനമല്ല, അഭയമാണ് അവര്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നത്.
Audio Available in: Malayalam
ക്രൂരമായ കൊല, കാട്ടാന ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടത് ആദിവാസി ദമ്പതികള്‍ക്ക്... കണ്ണൂരിലെ ആറളത്ത് പ്രതിഷേധം ആളിക്കത്തി. ജന...
Audio Available in: Malayalam