22 കാരി നടത്തിയ ക്രൂരകൊലപാതകം; ഒടുവില്‍ വിധി| Greeshma
Malayalam
2025
കാമുകന് കഷായത്തില്‍ കളനാശിനി കലർത്തി കൊലപ്പെടുത്തിയ കാമുകി കുറ്റക്കാരിയെന്ന് കോടതി. ഒന്നാം പ്രതി ഗ്രീഷ്മയും അമ്മാവന് നിര്‍മല കുമാരനും കുറ്റക്കാരെന്ന് തെളിഞ്ഞു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. കേരള മനസാക്ഷിയെ ഞെട്ടിച്ച പാറശാല ഷാരോണ്‍ കൊലക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി നാളെ ശിക്ഷ വിധിക്കും. കാമുകനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ കോളജ് വിദ്യാര്‍ഥിനി തിരഞ്ഞെടുത്ത ക്രൂരമായ രീതികൊണ്ട് ശ്രദ്ധിക്കപ്പെട്ട ഷാരോണ്‍ കൊലക്കേസില്‍ ഒടുവില്‍ വിധി.കോളജ് പഠനകാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ഗ്രീഷ്മയും ഷാരോണും തമ്മില്‍. ആ ബന്ധം ഒരു വര്‍ഷം പിന്നിടുന്ന സമയം ഗ്രീഷ്മയ്ക്ക് മറ്റൊരു കല്യാണാലോചന എത്തി. ഷാരോണുമായി പ്രണയബന്ധത്തിലായിരിക്കുമ്പോള് തന്നെ ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടക്കുന്നു. ഇതോടെ ഷാരോണുമായുള്ള ബന്ധം വേര്‍പെടുത്താന്‍ ഗ്രീഷ്മയുടെ വിട്ടില്‍നിന്ന് സമ്മര്‍ദമുയര്‍ന്നു. ബന്ധം അവസാനിപ്പിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചെങ്കിലും ഷാരോണ്‍ കൂട്ടാക്കിയില്ല. ഇടയ്ക്ക് ഒരുമാസത്തോളം ഇരുവരും ബന്ധത്തില്‍നിന്ന് അകന്നു. അതിനുശേഷം ഇരുവരും വീണ്ടും അടുത്തു. വീട്ടുക്കാര് നിര്‍ബന്ധിച്ചാണ് വിവാഹനിശ്ചയം നടത്തിയതെന്നും ഷാരോണിനെ വിവാഹംചെയ്യാന്‍ സമ്മതമെന്നും ഗ്രീഷ്മ വിശ്വസിപ്പിക്കുന്നു. ഇതോടെ ഇരുവരും പരസ്പരം കൂടുതല്‍ അടുത്തു.
Audio Available in: Malayalam
കാമുകന് കഷായത്തില്‍ കളനാശിനി കലർത്തി കൊലപ്പെടുത്തിയ കാമുകി കുറ്റക്കാരിയെന്ന് കോടതി. ഒന്നാം പ്രതി ഗ്രീഷ്മയും അമ്മാവന് നിര്‍മല...
Audio Available in: Malayalam